ഇരിട്ടി: പുഷ്പാരം ഐടിഐയിൽ പുതിയ ബാച്ചിന്റെ പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. സിഎസ്ടി കോൺഗ്രിഗേഷൻ കോഴിക്കോട് വികാർ പ്രൊവിൻഷ്യൽ ഫാ. ജിനോ പെരിഞ്ചേരിൽ സിഎസ്ടി ഉദ്ഘാടനം ചെയ്തു. ഗവ. ഐടിഐ പടിയൂർ റിട്ട. പ്രിൻസിപ്പൽ നാരായണൻ കുഞ്ഞിക്കണ്ണോത്ത് അധ്യക്ഷത വഹിച്ചു. പുഷ്പാരം ഐടിഐ പ്രിൻസിപ്പൽ ഫാ. ജോയ്സൺ കണ്ടത്തിക്കുടിയിൽ സിഎസ്ടി, ഇലക്ട്രീഷ്യൻ ട്രെയിനി റോയൽ റോയ്, പുഷ്പാരം ആശ്രമം പ്രൊക്യുറേറ്റർ ഫാ. ജോർജ് മുള്ളുകോട്ടിക്കൽ സിഎസ്ടി, ഇലക്ട്രീഷ്യൻ ഇൻസ്ട്രക്ടർ കെ. ദിവ്യ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പുതിയ വിദ്യാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.